Top 5 This Week

Related Posts

നാലേകാൽ കിലോ കഞ്ചായവുമായി രണ്ടു പേർ പിടിയിൽ


പെരുമ്പാവൂർ : നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അർജദ് ഹുസൈൻ (22 ), അജാജുൽ മണ്ഡൽ (42) എന്നിവരെയാണ്
പെരുമ്പാവൂർ എഎസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്

ഒഡീഷയിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ശ്രീഭൂതപുരത്തുള്ള ഇവർ താമസിക്കുന്ന റൂമിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു കൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിൻതുടർന്നാണ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. അജാജുൽ മണ്ഡലിനേ കഴിഞ്ഞവർഷം രണ്ടരക്കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ പിടികൂടിയിരുന്നു.അടുത്തയിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്‌പെക്ടർ
അനിൽകുമാർ ടി മേപ്പിള്ളി ,എസ്.ഐമാരായ എം.എസ് ശ്യം, അജ്മൽ, പി വി ജോർജ് എ എസ് ഐമാരായ പി.എ അബ്ദുൽ മനാഫ്, സെബാസ്റ്റ്യൻ, നൈജോ സെബാസ്റ്റ്യൻ സീനിയർ സി പി ഒ മാരായ ടി.എ. അഫ്‌സൽ, ബെന്നി ഐസക്, പോളി, സി.പി.ഒമാരായ നിഖിൽ, സനൽ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

advt exide

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles